ധർമ്മസ്ഥല കേസ്: വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സ്ഥിരീകരണം, സാരിയുടെ ഭാ​ഗങ്ങളും ലഭിച്ചതായി സൂചന

Published : Aug 04, 2025, 07:37 PM IST
dharmasthala

Synopsis

തെരച്ചിൽ ആറാം ദിവസം പിന്നിട്ടു

ബം​ഗളൂരു: ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സ്ഥിരീകരണം. തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറ‍ഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്.

കുറച്ചു ദിവസങ്ങളായി സാക്ഷി പറഞ്ഞിരുന്ന 13 സ്പോട്ടുകളിലായിരുന്നു പരിശോധന ന‌ടന്നുവന്നിരുന്നത്. എന്നാൽ, സാക്ഷി കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് പുതിയ ചില സ്പോട്ടുകൾ അറിയാം. അവിടങ്ങളിൽ പരിശോധന നടത്തണം എന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ന് പതിനൊന്നാമത്തെ സ്പോട്ടിൽ പരിശോധനയ്ക്കായി എത്തിയ സമയത്താണ് സാക്ഷിയുടെ ആവശ്യം പരി​ഗണിക്കാമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ തീരുമാനിച്ചത്.

ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് സാക്ഷി പറയുന്ന പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുത്തത്. ഇന്ന് രാവിലെ വളരെ അപ്രതീക്ഷിതമായാണ് പതിനൊന്നാമത്തെ സ്പോട്ടിന് പകരം ഉൾക്കാട്ടിലേക്ക് സാക്ഷിയെ കൊണ്ടുപോയി പരിശോധന നടത്തിയത്. ഏതാണ്ട് മൂന്നടി താഴ്ചയിൽ പരിശോധന ന‌ടത്തിയപ്പോൾ തന്നെ അസ്ഥി ഭാ​ഗങ്ങൾ ലഭിക്കുകയായിരുന്നു.

ഏതൊക്കെ ഭാ​ഗങ്ങളാണ് ലഭിച്ചതെന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. എന്നാൽ, അസ്ഥിയുടെ ഭാ​ഗങ്ങൾ ലഭിച്ച അതേ സ്ഥലത്തു നിന്നും സാരിയുടെ ഭാ​ഗങ്ങളും മറ്റും ലഭിച്ചതായുള്ള സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി അസ്ഥി ഭാ​ഗങ്ങൾ ബം​ഗളൂരുവിലെ എസ് എൽ ലാബിൽ എത്തിക്കും. നേരത്തെ കൊണ്ടുപോയ അസ്ഥിഭാ​ഗങ്ങൾക്കൊപ്പം ആയിരിക്കും പുതിയതായി ലഭിച്ച അസ്ഥി ഭാ​ഗങ്ങളും പരിശോധിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി