ദില്ലി എയിംസ് ആശുപത്രിയിൽ തീപിടുത്തം

By Web TeamFirst Published Aug 17, 2019, 5:24 PM IST
Highlights

ഷോർട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

ദില്ലി: ദില്ലി എയിംസ് ആശുപത്രിയിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിലെ ഒ പിയിലാണ് തീപിടിച്ചത്. ഷോർട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീപടർന്നത്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ഒപി അവധിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

click me!