പാർലമെൻ്റ് മാർച്ചിനെ ചൊല്ലി സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നാഭിപ്രായം

By Web TeamFirst Published Jan 27, 2021, 8:33 AM IST
Highlights

അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ ചെങ്കോട്ടയിൽ സുരക്ഷ സന്നാഹം കൂട്ടി. കൂടുതൽ അർദ്ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട് 15 കേസുകൾ ദില്ലി പൊലീസ് രജിസ്റ്റർ ചെയ്തു. 

ദില്ലി: പാർലമെൻ്റ് മാർച്ചിനെ ചൊല്ലി സംയുക്ത കിസാൻ മോർച്ചയിൽ ഭിന്നാഭിപ്രായം. ഒന്നിന് മാർച്ച് നടത്തരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഇനി പ്രകോപനമുണ്ടായാൽ അത് സമരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഇവർ പറയുന്നത്. വിഷയത്തിൽ ഇന്ന് ചേരുന്ന സംഘടനാ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട് 15 കേസുകൾ ദില്ലി പൊലീസ് രജിസ്റ്റർ ചെയ്തു. 

അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ ചെങ്കോട്ടയിൽ സുരക്ഷ സന്നാഹം കൂട്ടി. കൂടുതൽ അർദ്ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ടയിൽ നടന്ന അതിക്രമത്തിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹ്യവിരുദ്ധരുമാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. 

ദീപ് സിദ്ദുവടക്കമുള്ള പുറത്ത് നിന്നുള്ളവരുടെ ഇടപെടലിലേക്കാണ് സംയുക്ത സമര സമിതി വിരൽ ചൂണ്ടുന്നത്. 

click me!