മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നുള്ള അശോക് ചവാന്റെ രാജി കോൺഗ്രസ് അംഗീകരിച്ചു

By Web TeamFirst Published Jul 3, 2019, 9:00 PM IST
Highlights

രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും പങ്കെടുത്ത യോഗത്തിലാണ് രാജി അംഗീകരിക്കാൻ തീരുമാനിച്ചത്

മുംബൈ: രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വം മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്റെ രാജിയും അംഗീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി ഏറ്റെടുത്താണ് അശോക് ചവാൻ രാജിവച്ചത്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 സീറ്റിൽ ഒരെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.

ദില്ലിയിൽ ജൂൺ 29 ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും പങ്കെടുത്ത യോഗത്തിലാണ് രാജി അംഗീകരിക്കാൻ തീരുമാനിച്ചത്. അശോക് ചവാനും യോഗത്തിൽ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പിൽ നാന്ദദ് സീറ്റിൽ മത്സരിച്ച ചവാനും തോറ്റിരുന്നു. ഈ മണ്ഡലത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാനാണ് തന്റെ രാജിയെന്നാണ് കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ പകരക്കാരനെ പ്രഖ്യാപിക്കും.
 

click me!