ദില്ലി സ്ഫോടനം: ബിജെപിയെ ചൊടിപ്പിച്ചത് ചിദംബരത്തിൻ്റെ പ്രസ്താവന, കേന്ദ്രത്തെ കുറ്റപ്പെടുത്താതെ പിബി, ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ദില്ലി ഘടകം

Published : Nov 13, 2025, 02:48 PM IST
Delhi blast medical module

Synopsis

രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. അതിനിടെ സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെയും ദില്ലി ഘടകത്തിൻ്റെയും പ്രസ്താവനകളിലെ അന്തരവും ചർച്ചയായി.

ദില്ലി: ദില്ലി സ്ഫോടനത്തെ പറ്റിയുള്ള പ്രസ്താവനയെ ചൊല്ലി കോൺഗ്രസ് - ബിജെപി വാക്പോര്. രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. അതിനിടെ സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെയും ദില്ലി ഘടകത്തിൻ്റെയും പ്രസ്താവനകളിലെ അന്തരവും ചർച്ചയായി.

വിദേശത്ത് നിന്നും പരിശീലനം ലഭിച്ചു നുഴഞ്ഞു കയറുന്നവരെ കൂടാതെ രാജ്യത്തിനകത്തും ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്നു ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പാർലമെൻ്റിൽ നടന്ന ചർച്ചയിലാണ് ചിദംബരം ആദ്യം പറഞ്ഞത്. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് ചിദംബരം വീണ്ടും ഓർമിപ്പിച്ചു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ തന്ത്രപൂർവം മിണ്ടാതിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. വിദ്യാഭ്യാസമുള്ള ഇവർ ഭീകരരാകുന്ന സാഹചര്യവും ചർച്ച ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു. എന്നാൽ ചിദംബരത്തിൻ്റെ പ്രസ്താവന ഭീകരരെ വെള്ള പൂശുന്നതാണെന്നാണ് ബിജെപി വിമർശനം. ഭീകരരെ ഇരകളായി ചിത്രീകരിക്കുന്ന പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതിനിടെ, സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പിബിയുടെ പ്രസ്താവനയിൽ കേന്ദ്ര സർക്കാരിനെ കാര്യമായി വിമർശിച്ചിരുന്നില്ല. കുറ്റക്കാരെ കണ്ടെത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട് എന്ന് മാത്രമാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഉള്ളത്. അതേസമയം ആഭ്യന്തര മന്ത്രാലയത്തെ രൂക്ഷമായി വിമർശിച്ചാണ് ദില്ലി ഘടകത്തിൻ്റെ പ്രസ്താവന. ഇൻ്റലിജൻസ് സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണ് സ്‌ഫോടനത്തിലൂടെ വെളിവാകുന്നതെന്നും, ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. പിബി പ്രസ്താവനയിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താത്തതിനെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ
പ്രതിസന്ധി രൂപം കൊണ്ടത് ആഴ്ചകൾക്കുള്ളിൽ, റോസ്റ്ററിൽ 'റോസ്റ്റായി' ഇൻഡിഗോ