കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

Published : Nov 05, 2019, 04:13 AM IST
കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

Synopsis

പ്രക്ഷോഭങ്ങൾക്ക്   പ്രതിപക്ഷ പാർട്ടികൾ ഇന്നലെ പിന്തുണ അറിയിച്ചിരുന്നു. സാമ്പത്തിക,കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ,  ആർ സി ഇ പി കരാർ എന്നിവ മുൻ നിർത്തിയാണ് കോൺഗ്രസ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്

ദില്ലി: കേന്ദ്രസർക്കാരിനെതിരെ   കോൺഗ്രസ്‌ നേത്യത്വം നൽകുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. സംസ്ഥാന തലത്തിൽ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്. പ്രക്ഷോഭങ്ങൾക്ക്   പ്രതിപക്ഷ പാർട്ടികൾ ഇന്നലെ പിന്തുണ അറിയിച്ചിരുന്നു. സാമ്പത്തിക,കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ,  ആർ സി ഇ പി കരാർ എന്നിവ മുൻ നിർത്തിയാണ് കോൺഗ്രസ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.  ഇന്നു മുതൽ നവംബർ 15 വരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.  ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിലും പ്രതിഷേധം തുടരും. ഡിസംബർ ആദ്യവാരം ഡൽഹിയിൽ  പ്രക്ഷേഭ റാലിയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി