
ഐസോള്‍: മിസോറാം ഗവർണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 ന് ഐസോളിലെ രാജ് ഭവനിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി മറ്റു മന്ത്രിമാർ എന്നിവർ ചടങ്ങിന്റെ ഭാഗവും. ശ്രീധരൻ പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി ദേശിയ സെക്രട്ടറി സത്യകുമാർ, കേരളത്തിൽ നിന്ന് നാലു ക്രിസ്ത്യൻ സഭ ബിഷപ്മാർ ,കൊച്ചി ബാർ കൌൺസിൽ പ്രതിനിധികൾ എന്നിവരും സത്യപ്രതിഞ്ഞ ചടങ്ങിൽ പങ്കെടുക്കാനായി മിസോറാമിൽ എത്തിയിട്ടുണ്ട്.
ബിജെപി നേതാക്കളായ അൽഫോൻസ് കണ്ണന്താനം, എംടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം ദില്ലിയിൽ എത്തിയ ശ്രീധരൻ പിള്ള ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ ഉള്ള നേതാക്കളെ കണ്ടിരുന്നു.
ഇന്നലെ മോസോറാമിലെത്തിയ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്ഭവൻ സ്വീകരിച്ചത്. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം കേരളത്തിൽ നിന്ന് മിസോറാം ഗവർണർ ആകുന്ന മുന്നാമത്തെ മലയാളിയാണ് പി. എസ്. ശ്രീധരൻ പിള്ള.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam