പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മുഖത്തടിച്ച് കോണ്‍ഗ്രസ് നേതാവ്; വിവാദം- വീഡിയോ

By Web TeamFirst Published Apr 19, 2019, 11:49 AM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ത്രിപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ദേബ് ബര്‍മന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിനെ പെലീസ് കസ്റ്റഡിയിലെടുത്തത്.

അ​ഗർത്തല: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലെത്തി  മർദ്ദിച്ച ത്രിപുര കോൺ​ഗ്രസ് പ്രസിഡന്റിന്റെ നടപടി വിവാദത്തിൽ. സംസ്ഥാന പ്രസിഡന്റ് പ്രദ്യോത് കിഷോര്‍ ദേബാണ് ക്വവായ് പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുളള യുവാവിന്റെ മുഖത്തടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ത്രിപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ദേബ് ബര്‍മന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിനെ പെലീസ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രഗ്യാ ദേബ് ബര്‍മന്റെ സഹോദരന്‍ കൂടിയായ പ്രദ്യോത് യുവാവിന്റെ മുഖത്തടിക്കുകയും ആക്രോശിക്കുകയുമായിരുന്നു. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യുടെ പ്രവർത്തകനെയാണ് കോണ്‍ഗ്രസ് നേതാവ് മർദ്ദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

: Tripura Congress President Pradyot Kishore Deb Burman slaps a man inside Khowai police station in Tripura. According to sources, the man was arrested for attacking convoy of Pragya Deb Burman, Tripura Congress candidate & Pradyot's elder sister pic.twitter.com/dHsW7vK90u

— ANI (@ANI)

തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പിസിസി അധ്യക്ഷനായി പ്രദ്യോത് കിഷോർ ദേബിനെ നിയമിച്ചിരുന്നു. ത്രിപുരയിലെ അവസാന രാജാവ് മഹാരാജ ബീർ ബിക്രം കിഷോർ പ്രദ്യോതിന്‍റെ കൊച്ചുമകൻ കൂടിയാണ് ഈ യുവനേതാവ്.

click me!