
ദില്ലി:ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സ്ഥിതി ചർച്ച ചെയ്യണം..യുഎസ് കാറുകൾ അടക്കമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാൻ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു
ആണവായുധ ഭീഷണിയെന്ന ഇന്‍റലിജൻസ് വിവരത്തെത്തുടർന്നാണ് അമേരിക്ക ഇടപെട്ടതെന്നും അങ്ങനെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആണവയുദ്ധം ഒഴിവാക്കിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞതും വലിയ വിവാദമാവുകയാണ്.ഓപ്പറേഷൻ സിന്ദൂറില്‍ വിദേശകാര്യ സെക്രട്ടറി തിങ്കളാഴ്ച വിദേശകാര്യ പാർലമെൻററി സമിതി യോഗത്തിൽ വിശദീകരിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam