ഡോക്ട‍ർമാ‍രും അധ്യാപികമാരുമുൾപ്പെടെ ഇരുന്നൂറോളം യുവതികളെ ബലാത്സം​ഗം ചെയ്ത സംഭവം; കുപ്രസിദ്ധ കേസിൽ വിധി ഇന്ന്

Published : May 13, 2025, 08:32 AM IST
ഡോക്ട‍ർമാ‍രും അധ്യാപികമാരുമുൾപ്പെടെ ഇരുന്നൂറോളം യുവതികളെ ബലാത്സം​ഗം ചെയ്ത സംഭവം; കുപ്രസിദ്ധ കേസിൽ വിധി ഇന്ന്

Synopsis

ഡോക്ട‍ർമാ‍ർ, കൊളേജ് അധ്യാപകർ, വിദ്യാ‍ർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. 

ചെന്നൈ: തമിഴ്നാട്ടിലെ കുപ്രസിദ്ധമായ പൊള്ളാച്ചി ലൈംഗികാതിക്രമകേസിൽ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്. കേസിൽ 9 പ്രതികളാണുള്ളത്. 

ഡോക്ട‍ർമാ‍ർ, കോളേജ് അധ്യാപകർ, വിദ്യാ‍ർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19കാരിയായ കോളേജ് വിദ്യാ‍ർത്ഥിനി, അതിക്രമത്തെ കുറിച്ച് വീട്ടുകാരോട് പറ‌ഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്ടോപ്പിൽ നിരവധി യുവതികളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മിക്കവരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു. 

വീടിന് തീ പിടിച്ച് 4 പേർ മരിച്ച സംഭവം; കാരണം ഷോർട്ട് സർക്യൂട്ടല്ല, ഫോറൻസിക് റിപ്പോർട്ട് കാത്ത് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം