ശ്രീലങ്കൻ പ്രതിസന്ധി ച‍ർച്ച ചെയ്യണമെന്ന് കോൺ​ഗ്രസ്: ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Published : Apr 04, 2022, 11:08 AM IST
 ശ്രീലങ്കൻ പ്രതിസന്ധി ച‍ർച്ച ചെയ്യണമെന്ന് കോൺ​ഗ്രസ്: ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Synopsis

അവശ്യ സാധനങ്ങളുടെ വിലവർധനയിൽ ചർച്ച ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി അബിർ രഞ്ജൻ ബിശ്വാസ് രാജ്യസഭയിൽ നോട്ടിസ് നൽകി.

ദില്ലി: ശ്രീലങ്കയിലെ അഭ്യന്തര പ്രശ്നങ്ങൾ ലോക്സഭ നിർത്തിവച്ച് അടിയന്തരമായി ചർച്ചയ്ക്കെടക്കണമെന്ന് കോൺ​ഗ്രസ്. ച‍ർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി മാണികം ടാ​ഗോ‍ർ ആണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശ്രീലങ്കയെ സഹായിക്കാൻ സർക്കാർ നയതന്ത്ര തല നടപടികൾ സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. 

അവശ്യ സാധനങ്ങളുടെ വിലവർധനയിൽ ചർച്ച ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി അബിർ രഞ്ജൻ ബിശ്വാസ് രാജ്യസഭയിൽ നോട്ടിസ് നൽകി. പാചക വാതക  ഇന്ധന വിലവർധനയിൽ ച‍ർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് എംപി കെ സി വേണുഗോപാൽ രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കെ.സി  ആവശ്യപ്പെട്ടു. വളം വില വർധനയും ചർച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് നോട്ടീസ് സ്പീക്ക‍ർക്ക് ലഭിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി