ടൈൽ കട്ടറിൽ നിന്ന് തീപ്പൊരി പടർന്ന് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു

Published : Apr 04, 2022, 01:11 AM IST
ടൈൽ കട്ടറിൽ നിന്ന് തീപ്പൊരി പടർന്ന് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു

Synopsis

ടൈൽസ് മുറിക്കുന്ന യന്ത്രത്തിൽ നിന്ന് തീപ്പൊരി  പടക്കങ്ങളിലേക്ക് വീണതോടെ തീ പടർന്നു. 

പ്രതാപ്ഗഡ്: ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്​ഗഢ് ജില്ലയിലാണ് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പടക്കം വിൽപനക്കാരനായ അഷ്ഫാഖ് എന്നയാളുടെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് അപകടം നടന്നതെന്ന് എസ്എച്ച്ഒ ബച്ചേ ലാൽ പറഞ്ഞു. ടൈൽസ് മുറിക്കുന്ന യന്ത്രത്തിൽ നിന്ന് തീപ്പൊരി  പടക്കങ്ങളിലേക്ക് വീണതോടെ തീ പടർന്നു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതായും പൊലീസ് പറഞ്ഞു. 
ഷക്കീൽ (48), സന്ദീപ് പട്‌വ (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. 

PREV
click me!

Recommended Stories

വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ