
ജലാവ്: യുവതികളെ നിരന്തരമായി ശല്യം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ച് യുവതികള്‍. ഉത്തര്‍ പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനാണ് പരസ്യമായി യുവതികള്‍ കൈകാര്യം ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാകാതെ വന്നതോടെയാണ് കടുത്ത നടപടിയിലേക്ക് തിരിഞ്ഞതെന്നാണ് യുവതികള്‍ പറയുന്നത്.
ഓറയ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് കോണ്‍ഗ്രസ് നേതാവ് അനൂജ് മിശ്രയ്ക്ക് മര്‍ദ്ദനമേറ്റത്. അനൂജ് മിശ്ര നാളുകളായി യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായാണ് പരാതി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവിനോട് ഇയാളുടെ ശല്യത്തേക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും യുവതികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് ടൈംസ് നൌ റിപ്പോര്ട്ട് ചെയ്യുന്നത്.
എന്നാല്‍ കേസ് കേസ് ഗൂഡാലോചനയാണെന്നും കോണ്‍ഗ്രസ് നേതാവിനെ മനപ്പൂര്‍വ്വം കുരുക്കിയതാണെന്നുമാണ് ജില്ലാ നേതൃത്വം പറയുന്നത്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഒന്നിച്ച് വന്നു. അതില്‍ രണ്ട് സ്ത്രീകള്‍ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുകയും മറ്റുള്ളവര്‍ വീഡിയോ പിടിക്കുകയായിരുന്നെന്നുമാണ് അനുജ് മിശ്ര പറയുന്നത്. ഈ യുവതികള്‍ നടത്തിയിരുന്ന എന്‍ജിഒയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് സ്ത്രീകളെ ശല്യം ചെയ്തതെന്നാണ് ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam