
മുംബൈ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അംബേദ്കര്‍ക്ക് ഭാരത്‍രത്ന നിഷേധിച്ചെന്നും ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ അകോലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബി ആര്‍ അംബേദ്കര്‍ക്ക് ഭാരത്‍രത്ന നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അവര്‍ തന്നെയാണ് വീര സവര്‍ക്കറെ അപമാനിച്ചതും. ഇപ്പോള്‍ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെയാണവര്‍'- മോദി പറഞ്ഞു. ദേശീയത അടിസ്ഥാനമാക്കിയുള്ള രാജ്യത്തിന്‍റെ നിര്‍മ്മാണത്തില്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ സഹായിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകാനായി ശുപാർശ ചെയ്യുമെന്ന ബിജെപിയുടെ മഹാരാഷ്ട്രയിലെ പ്രകടന പത്രികയിലെ വാഗ്ദാനം വിവാദമായിതിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. സവർക്കർക്കും സാമൂഹ്യ പരിഷ്കർത്താക്കളായ മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവർക്കും ഭാരതരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്യുമെന്നായിരുന്നു പ്രകടന പത്രികയിലെ പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam