
ദില്ലി: ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താൻ ഉപയോഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഇക്കാര്യം ആപ്പിൾ ഔദ്യോഗികമായി ഇ മെയിൽ വഴി അറിയിച്ചെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ആപ്പിൾ അയച്ച ഇ മെയിലും കെ സി പുറത്തുവിട്ടു.
നരേന്ദ്രമോദി തന്‍റെ പ്രിയപ്പെട്ട ചാര സോഫ്റ്റ് വെയർ ഫോണിലേക്ക് അയച്ചതിൽ നന്ദിയെന്നും അദ്ദേഹം പരിഹസിച്ചു. മോദി സർക്കാർ നിയമവിരുദ്ധമായി രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണെന്നും, പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും കെ സി പറഞ്ഞു. തുടർ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും പാർലമെന്‍റിൽ അടക്കം ശക്തമായി ഉന്നയിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam