
രാംപുർ (ഉത്തർപ്രദേശ്): സംവരണ സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കാൻ നാമനിർദേശ പത്രിക നൽകുന്നതിന്റെ രണ്ട് ദിവസം മുമ്പേ വിവാഹം കഴിച്ച് കോൺഗ്രസ് നേതാവ്. 36കാരിയെയാണ് 45കാരനായ കോൺഗ്രസ് നേതാവ് വിവാഹം കഴിച്ചത്. ഫലം വന്നപ്പോൾ ഭാര്യ വിജയിക്കുകയും ചെയ്തു. 45കാരനായ പ്രാദേശിക നേതാവ് മാമൂൻ ഷായാണ് 35കാരിയായ സനം ഖാനുത്തിനെ വിവാഹം ചെയ്തത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എഎപി ടിക്കറ്റിലായിരുന്നു ജയം. കഴിഞ്ഞ 25 വർഷമായി കോൺഗ്രസ് തന്നെ അവഗണിക്കുകയാണെന്ന് ഇയാൾ കുറ്റപ്പെടുത്തി.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ്, ഏപ്രിൽ 15നായിരുന്നു ഇവരുടെ വിവാഹം. രാംപുരിൽ മത്സരിക്കാൻ നേതാവ് തയ്യാറെടുക്കുന്നതിനിടെയാണ് സീറ്റ് വനിതാ സംവരണമാക്കിയത്. ചെയർമാൻ സീറ്റിലേക്ക് ബിജെപിയിലെ കൂറ്റൻ മാർജിനിൽ തോൽപ്പിച്ച് എഎപിക്കും രാംപുരിൽ അക്കൗണ്ട് തുറക്കാനും സനത്തിന് സാധിച്ചു. ഭർത്താവ് മാമൂൻ ഖാനും സന്തോഷത്തിലാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചെയർമാൻ സ്ഥാനം എസ്പിക്കായിരുന്നു. എസ്പി നേതാവ് അസംഖാന്റെ ശക്തികേന്ദ്രമാണ് രാംപുർ. ബിജെപി സ്ഥാനാർത്ഥി 32,157 വോട്ടുകൾ നേടിയപ്പോൾ എസ്പിയുടെ ഫാത്തിമ സാബി 16,269 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 43115 വോട്ടുകളാണ് സന നേടിയത്.
വർഷങ്ങളോളം ഞാൻ ഒരു സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ആളുകൾക്കിടയിൽ കഠിനാധ്വാനം ചെയ്തു, ഇത്തവണ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിച്ചു. എന്നാൽ അവസാന നിമിഷം, ഞാൻ ആഗ്രഹിച്ച സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടു. സമയം കളയുന്നതിന് പകരം എത്രയും വേഗത്തിൽ വിവാഹം ചെയ്ത് ഭാര്യയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. എന്റെ പദ്ധതികൾക്കൊപ്പം ദൈവമുണ്ടായിരുന്നു. മനസ്സിനിണങ്ങിയ വധുവിനെ കണ്ടെത്തി. അവൾക്കൊരു സീറ്റ് ഒപ്പിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. കോൺഗ്രസ് സീറ്റ് നിഷേധിച്ചു. എന്നാൽ എഎപി പ്രാദേശിക നേതാക്കൾ സീറ്റ് വാഗ്ദാനം ചെയ്തു. വിജയം ഭർത്താവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സനയും പ്രതികരിച്ചു. ബിരുദാനന്തരബിരുദധാരിയാണ് സന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam