തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഹർജി നൽകുമെന്ന് രാഹുൽ‌ ​ഗാന്ധി; 'ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല'

Published : Oct 12, 2026, 12:41 PM IST
rahul gandhi

Synopsis

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഹർജി നൽകുമെന്ന് രാഹുൽ‌ ​ഗാന്ധി പറഞ്ഞു

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഹർജി നൽകുമെന്ന് രാഹുൽ‌ ​ഗാന്ധി പറഞ്ഞു. 5 ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ പോരാട്ടം തുടരും. മോദി, അമിത്ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് 5ക്രിമിനലുകൾ. ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും എത്ര കൊല്ലം വേണമെങ്കിലും പോരാടുമെന്നും രാഹുൽ‌ ​ഗാന്ധി പറഞ്ഞു.

ദില്ലി ന​ഗരം ജയിലിലാണ്. ഇവിടേക്ക് എത്തുന്ന ആളുകളെ തടയുകയാണ്. എല്ലായിടത്തും പൊലീസ് ആണ്. പതിനായിരക്കണക്കിന് സേനകളെ വിന്യസിച്ചിരിക്കുന്നു. മോദിയും സർക്കാരും ഗ്യാനേഷ്കുമാറിനെ സംരക്ഷിക്കുകയാണ്. എത്ര സംരക്ഷിക്കുന്നുവോ പ്രതിഷേധം അത്ര ശക്തമാകും. ആർഎസ്എസ് ബിജെപി ഗുണ്ടകളെകൂടി വിന്യസിച്ചിരിക്കുകയാണ്. അവർ സ്ത്രീകളയും യുവാക്കളെയും തല്ലിച്ചതക്കുന്നു. പ്രതിപക്ഷത്തെയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുന്നു. എന്തുകൊണ്ട് ഗ്യാനേഷ്കുമാർ രാജിവയ്ക്കുന്നില്ല? പക്ഷേ ഞങ്ങൾ വെറുതെ വിടില്ല. നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ കൈയിലുണ്ട്. നിങ്ങളുടെ അഴിമതികളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. കാലം കണക്ക് ചോദിക്കാതെ പോകില്ലെന്നും സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്നും രാഹുൽ‌ ​ഗാന്ധി പറഞ്ഞു.

ഒന്നരക്ക് കൊണാട്ട് പ്ലേസിലേക്ക് വരാൻ രാഹുൽ ​ഗാന്ധി ആഹ്വാനം ചെയ്തു. പറ്റിയില്ലെങ്കിൽ 3 മണിക്ക് ഹർജി നൽകുമ്പോൾ ഐക്യദാർഢ്യവുമായി അവിടെ എത്തണം. ഭരണഘടനയേയും, രാജ്യത്തെയും, ജനങ്ങളെയും താൻ സംരക്ഷിക്കുമെന്നും രാഹുൽ‌ ​ഗാന്ധി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണക്കാരി, ദുർമന്ത്രവാദവും ചെയ്യും', മദ്യലഹരിയില്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി മകൻ
ദില്ലി പ്രതിഷേധം; ഇന്നലെ കസ്റ്റഡിയിലെടുത്തത് 700 പേരെ, ഇന്ത്യാസഖ്യത്തിൻ്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത