
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ 700 പേർ കസ്റ്റഡിയിൽ. കപ്സേരയിലെ താൽക്കാലിക തടങ്കൾ കേന്ദ്രത്തിൽ എത്തിച്ചവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നതായാണ് വിവരം. ഇവിടേക്ക് കൊണ്ടുപോയ മലയാളി സന്നദ്ധ സംഘടന പ്രവർത്തകൻ ഉൾപ്പെടെയുള്ളവരെ കുറിച്ച് വിവരമില്ല. ഗുരുദ്വാരയിൽ പ്രതിഷേധക്കാർ കയറിയതിൽ പൊലീസ് കേസെടുത്തിരുന്നു. ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെയാണ് കേസ്. അതേസമയം, പൊലീസ് നടപടി സുപ്രീംകോടതിയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് അഭിഭാഷക സംഘടന എൽഎഎഫ്സി.
പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വിവരശേഖരണം തുടങ്ങി. മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയും കോടതിയെ ധരിപ്പിക്കും. അതേസമയം, ഇന്ത്യാസഖ്യ പ്രതിഷേധത്തിൽ ചില വിള്ളലുകൾ രൂപപ്പെട്ടതായി പുറത്തുവരുന്നുണ്ട്. സുപ്രീംകോടതിയിലേക്ക് മാർച്ച് എന്ന പ്രചാരണത്തിൽ ചില കക്ഷികൾക്ക് എതിർപ്പുണ്ടെന്നാണ് വിവരം. കോടതിയുടെ അതൃപ്‌തിക്കിടയാക്കായേക്കുമെന്നാണ് സിപിഐ അടക്കമുള്ള ചില പാർട്ടികളുടെ വാദം. ഭാവിയിലെ ഹർജികളിൽപോലും കോടതിക്ക് അതൃപ്‌തിയുണ്ടാക്കയേക്കാമെന്നാണ് നേതാക്കൾ. ദില്ലി ചലോ മാർച്ചെന്ന പ്രയോഗം മതിയെന്നാണ് നിർദേശം. ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വരുന്ന മൂന്ന് മണിക്കൂറിൽ ദില്ലിയിൽ ഇടിയോട് കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam