
ഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ കോൺഗ്രസ് ലോക്‌സഭാംഗം പ്രൊഫ. അൻഗോംച ബിമോൽ അകോയ്‌ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി. ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ഇദ്ദേഹം. ജെഎൻയുവിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായിരുന്നു. സെൻ്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റത്തിലെ 10-12 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തതെന്നാണ് സർവകലാശാല വിശദീകരിക്കുന്നത്.
പരാതി ജെഎൻയുവിലെ ഇൻ്റേണൽ കമ്മിറ്റി അന്വേഷിച്ചെന്നും തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്മിറ്റി കടുത്ത ശിക്ഷാനടപടി ശുപാർശ ചെയ്തെന്നുമാണ് വിഷയത്തിൽ ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് വ്യക്തമാക്കിയത്. സെൻട്രൽ സിവിൽ സർവീസസ് ചട്ടത്തിലെ 11 (ix) വകുപ്പ് പ്രകാരമാണ് നടപടി.
വിഷയത്തിൽ ജെഎൻയുവിൽ എബിവിപി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിഷയത്തിൽ കുറ്റാരോപിതനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്‌മൃതി ഇറാനിയും രംഗത്ത് വന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam