
ദില്ലി: ബിജെപി എംപിയും നടിയുമായ ഹേമമാലിനിക്കെതിരെ മോശം ഭാഷയില്‍ കമന്‍റുമായി കോൺഗ്രസ് എംപി രൺദീപ് സുര്‍ജേവാല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ഹോമമാലിനിയും രൺദീപ് സുര്‍ജേവാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്.
നേതാക്കളെ എംഎൽഎയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന് കഴിയണം, എന്നാൽ ഹേമമാലിനി എം പിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ 'കമന്‍റ്'.
എന്നാലിത് ഹേമമാലിനിയെ സ്ത്രീയെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും അപമാനിക്കുന്നതാണെന്ന് കാട്ടി ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത മാളവ്യ അടക്കം സമൂഹമാധ്യമങ്ങളില്‍ വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. രാഹുൽ ഗാന്ധിയുടെ പാർട്ടിയിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നാണ് അമിത് മാളവ്യ അഭിപ്രായപ്പെട്ടത്.
അതേസമയം സുര്‍ജേവാലയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പ്രചരിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.
സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി കോൺഗ്രസ് നേതാക്കള്‍ പഠിക്കുകയാണ് വേണ്ടതെന്ന് ഹേമമാലിനിയും പ്രതികരിച്ചു.
Also Read:- 'മോദിക്കൊപ്പം തന്നെ'; നടി സുമലത ബിജെപിയിലേക്ക്, കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam