Congress : ലോക്സഭ തെര‌ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ല; ഗുലാം നബി ആസാദ്

By Web TeamFirst Published Dec 2, 2021, 11:47 AM IST
Highlights

ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി പുനസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് മുന്നൂറ് സീറ്റ് കിട്ടാനുള്ള സാധ്യതയില്ലാത്തത് കൊണ്ട് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കാത്തതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

ദില്ലി: വരുന്ന ലോക്സഭ തെര‌ഞ്ഞെടുപ്പില്‍ (Loksabha election) കോണ്‍ഗ്രസ് (congress) മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad) . ജമ്മുകശ്മീരിലെ പൂഞ്ചില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുലാം നബി ആസാദിന്‍റെ വിവാദ പരാമ‍ർശം. 

ജമ്മുകശ്മീരിന്‍റെ (Jammu Kashmir) പ്രത്യേക അധികാരം റദ്ദാക്കിയ നടപടി പുനസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് മുന്നൂറ് സീറ്റ് കിട്ടാനുള്ള സാധ്യതയില്ലാത്തത് കൊണ്ട് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കാത്തതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

| Addressing a rally in J&K's Poonch, former CM & senior Congress leader Ghulam Nabi Azad on Wednesday said he does not see the party winning 300 seats in the next general elections. pic.twitter.com/fsoRuCtnpH

— ANI (@ANI)

കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി മമത ബാനർജി

കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി തൃണമൂൺ കോൺഗ്രസ് അധ്യക്ഷ  മമത ബാനർജി രം​ഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. യുപിഎ എന്നാെന്ന് ഇപ്പോൾ ഇല്ലെന്നാണ് മമത മുംബൈയിൽ പറഞ്ഞത്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ബിജെപിക്കെതിരായ ശക്തമായ ബദൽ കൊണ്ടുവരാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് പിന്നാലെ പവാറും വ്യക്തമാക്കി. ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തിയതും,ഗോവയിൽ തൃണമൂൽ മത്സരിക്കാൻ തീരുമാനിച്ചതുമടക്കം കോൺഗ്രസുമായി കടുത്ത അകൽച്ച നിലനിലനിൽക്കുമ്പോഴാണ് പ്രദേശിക പാർട്ടികളുമായുള്ള മമതയുടെ കൂടിക്കാഴ്ച
 

click me!