'ബിജെപി ലൈറ്റ്' എന്ന രീതിയിലേക്ക് കൊണ്‍ഗ്രസ് പാര്‍ട്ടിയെത്തില്ലെന്ന് ശശി തരൂര്‍

By Web TeamFirst Published Nov 1, 2020, 7:54 PM IST
Highlights

വെറുപ്പിന്‍റെ ശക്തികള്‍ക്ക് രാജ്യത്തെ മതേതര സ്വഭാവം സ്ഥിരമായി മാറ്റാന്‍ കഴിയില്ലെന്നും ശശി തരൂര്‍. ബിജെപി ലൈറ്റ് ആവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ക്ക് സാധിക്കില്ലെന്നും തരൂര്‍  

ദില്ലി: ബിജെപി ലൈറ്റ് എന്ന രീതിയിലേക്ക് കൊണ്‍ഗ്രസ് പാര്‍ട്ടി വരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബിജെപിയുടെ രാഷ്ട്രീയ സന്ദേശങ്ങളില്‍ വെള്ളമൊഴിച്ചുള്ള രീതിയിലേക്ക് കോണ്‍ഗ്രസ് എത്തില്ല. ബിജെപി ലൈറ്റ് എന്ന ഫോര്‍മാറ്റിലേക്ക് പോവുന്ന സാഹസം കോണ്‍ഗ്രസ് ചെയ്യില്ലെന്നും ശശി തരൂര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ദി ബാറ്റില്‍ ഓഫ് ബിലോംഗിങ് എന്ന പുതിയ ബുക്കിനേക്കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഭരണഘടനയില്‍ നിന്ന് പോലും നീക്കാന്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്ത് മതേതരത്വം അപകടത്തിലാണെന്നും ശശി തരൂര്‍ പറഞ്ഞു. വെറുപ്പിന്‍റെ ശക്തികള്‍ക്ക് രാജ്യത്തെ മതേതര സ്വഭാവം സ്ഥിരമായി മാറ്റാന്‍ കഴിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന ചിലരുടെ ഭയത്തില്‍ കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ബിജെപി ലൈറ്റ് ആവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ക്ക് സാധിക്കില്ലെന്നും തരൂര്‍ പറയുന്നു. 

പെപ്സി ലൈറ്റ് പോലെ ബിജെപി ലൈറ്റ് ആവാനുള്ള ഏത് ശ്രമവും കോണ്‍ഗ്രസ് സീറോ എന്ന അവസ്ഥയുണ്ടാക്കുമെന്നാണ് തന്‍റെ കാഴ്ചപ്പാടെന്നും ശശി തരൂര്‍ പറഞ്ഞതായാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. ഹിന്ദുത്വയും ഹിന്ദുവിസവും തമ്മില്‍ വ്യത്യാസമുണ്ടെന്നും തരൂര്‍ പറയുന്നു. രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യം വിശദമാക്കിയതാണെന്നും ശശി തരൂര്‍ പറയുന്നു. ശക്തമായോ മൃദുവായോ ഹിന്ദുത്വയെ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുന്നില്ല. 

click me!