ലോക്സഭയിലെ സസ്പെൻഷൻ; നിലപാട് കടുപ്പിച്ച് കോൺഗ്രസ്, വിട്ടുവീഴ്ചക്കില്ലെന്ന് ടിഎൻ പ്രതാപൻ

Web Desk   | Asianet News
Published : Mar 06, 2020, 10:46 AM ISTUpdated : Mar 06, 2020, 03:32 PM IST
ലോക്സഭയിലെ സസ്പെൻഷൻ; നിലപാട് കടുപ്പിച്ച് കോൺഗ്രസ്, വിട്ടുവീഴ്ചക്കില്ലെന്ന് ടിഎൻ പ്രതാപൻ

Synopsis

കോൺഗ്രസ് എംപിമാരെ സസ്പെന്‍റ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് നീക്കം. സസ്പെൻഷനിലായ എംപിമാര്‍ വിലക്ക് ലംഘിച്ച് പാര്‍ലമെന്‍റിലേക്ക് എത്തും 

ദില്ലി: ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിഷേധിക്കുന്നതിനിടെ എംപിമാരെ സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ സഭക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് തീരുമാനം. പാര്‍ലമെന്‍റ് പരിസരത്ത് നിന്ന് മാറണമെന്ന് എംപിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സസ്പെൻഷനിലായ എംപിമാര്‍ വിലക്ക് ലംഘിച്ച് ഇന്ന് പാര്‍ലമെന്‍റിലെത്തിയേക്കും. 

ലോകസ്ഭയിൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ എടുത്ത അച്ചടക്ക നടപടി ശരിയല്ലെന്ന് നടപടിക്ക് വിധേയനായ ടിഎൻ പ്രതാപൻ പ്രതികരിച്ചു. പാർലമെന്‍റിന് അകത്തും പുറത്തും പോരാട്ടം ശക്തമായി തുടരും.പാർലമെന്‍റ് ജാധിപത്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങളെ അംഗീകരിക്കില്ല. സസ്പെൻഷൻ നടപടികൾ ഒരു തരത്തിലും സഭക്ക് ഉള്ളിലെ പോരാട്ടത്തെ ബാധിക്കില്ലെന്നും ഇന്ത്യ മത രാഷ്ട്രം ആക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ട് നിൽക്കില്ലെന്നും ടിഎൻ പ്രതാപൻ ദില്ലിയിൽ പ്രതികരിച്ചു. 

PREV
click me!

Recommended Stories

കടുത്ത നടപടിയിലേക്ക്, ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ 10 ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറിയേക്കും
വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു