
ദില്ലി: കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും പ്രവർത്തക സമിതി യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണിൽ പ്രഖ്യാപനം. മേയ് മാസത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കും. പാർട്ടി ഭരണഘടന പ്രകാരമാകും തെരഞ്ഞെടുപ്പ് നടപടികൾ നടക്കുക. തീരുമാനം ഐകകണ്ഠേനയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിലെ എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കൾ പ്രവർത്തക സമിതിയിൽ അഭിപ്രായപ്പെട്ടു. ശൈലി മാറണമെന്ന് തിരുത്തൽ വാദികളായ നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് പ്രവർത്തക സമിതി ഇന്ന് വീണ്ടും ആവശ്യപ്പെട്ടിരുന്നു.
Read Also: എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നു; കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഒരു വിഭാഗം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam