
ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി ദില്ലി പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുപ്പന്‍ സ്വീകരണം.പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ല.ജി 23 നേതാവ് സന്ദീപ് ദീക്ഷിത് പി സി സി യിൽ എത്തിയിരുന്നു.മത്സരം സൗഹാർദ്ദപരമെന്ന് തരൂർ വ്യക്തമാക്കി.ശത്രുകൾ തമ്മിലുള്ള പോരാട്ടമല്ല നടക്കുന്നത്.കോൺഗ്രസിന് പുതിയ ഊർജ്ജം നൽകാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.രഹസ്യ ബാലറ്റാണ് വോട്ടിങ്ങിന് ഉപയോഗിക്കുന്നത്. പൂർണമായും രഹസ്യാത്മകത നിലനിർത്തിയാകും വോട്ടിങ് നടക്കുന്നത്.മിസ്ത്രിക്ക് എതിരെ അല്ല താൻ വിമർശനം ഉന്നയിക്കുന്നത്.സംവിധാനത്തിലെ ചില പിഴവുകൾ ആണ് ചൂണ്ടിക്കാണിക്കുന്നത്.പലർക്കും മേൽവിലാസമില്ല, വിവരങ്ങൾ ഇല്ല . അതുകൊണ്ട് ബന്ധപ്പെടാൻ കഴിയുന്നില്ല.പി സി സി തലത്തിലും താഴെ തട്ടിലും തെരഞ്ഞെടുപ്പ് വേണം.മല്ലികാര്‍ജുന്‍ ഖാഗര്‍ഗെക്കായി ചെന്നിത്തല പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു
'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ'; കെപിസിസി ആസ്ഥാനത്ത് തരൂർ അനുകൂല ഫ്ളക്സ്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ' എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയതിന്റെയും ചെന്നിത്തലയടക്കമുള്ള നേതാക്കൾ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെയും സാഹചര്യത്തിലാണ് തരൂരനുകൂല ഫ്ലക്സ് ബോർഡ് കെപിസിസി ആസ്ഥാനത്ത് തന്നെ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ' എന്നാണ് ബോർഡിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.