റോബര്‍ട്ട് വദ്രയുടെ മോഹം മുളയിലേ നുള്ളി കോണ്‍ഗ്രസ്, അമേഠിയില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളി

Published : Apr 13, 2024, 01:42 PM IST
റോബര്‍ട്ട് വദ്രയുടെ മോഹം മുളയിലേ നുള്ളി കോണ്‍ഗ്രസ്,  അമേഠിയില്‍ മത്സരിക്കണമെന്ന  ആവശ്യം തള്ളി

Synopsis

മത്സരിക്കാന്‍ താല്‍പര്യമറിയിച്ച്   വദ്ര മാധ്യമങ്ങളെ കണ്ടതില്‍  സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും കടുത്ത അമര്‍ഷമുണ്ട്

ദില്ലി: അമേഠിയില്‍ മത്സരിക്കണമെന്ന റോബര്‍ട്ട് വദ്രയുടെ ആവശ്യം തള്ളി കോണ്‍ഗ്രസ്. മത്സരിക്കാന്‍ താല്‍പര്യമറിയിച്ച്   വദ്ര മാധ്യമങ്ങളെ കണ്ടതില്‍  സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും കടുത്ത അമര്‍ഷമുണ്ട്. പ്രിയങ്ക ഗാന്ധിയും പ്രതിരോധത്തിലായി. കുടുംബ പാര്‍ട്ടിയെന്ന മോദിയുടെ പരിഹാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു  മത്സരിക്കാന്‍ കുപ്പായം തുന്നിയുള്ള വദ്രയുടെ വരവ്. വദ്ര  മത്സരിച്ചാല്‍ പല അഴിമതി കേസുകളും പൊങ്ങി വരാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ കണ്ടു. പാര്‍ട്ടിയെ മൊത്തത്തില്‍ വെള്ളത്തിലാക്കാനും അതിന് കഴിയും.

മോഹഭംഗം വന്ന വദ്രയുടെ തുടര്‍ നീക്കങ്ങള്‍  കോൺഗ്രസിന്‍റെ എതിരാളികള്‍ നിരീക്ഷിക്കുകയാണ്. അമേഠി സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ വികാരം. ഇതിനോടകം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗങ്ങളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശം രാഹുല്‍ തള്ളിയിട്ടില്ല.കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കാനാകും  നീക്കം. അമേഠിയില്‍ അനുകൂലാന്തരീക്ഷമുണ്ടെന്നാണ് യുപി പിസിസിയുടെ വിലയിരുത്തല്‍. പ്രതീക്ഷക്ക് വകയുണ്ടെന്നാണ്  പാര്‍ട്ടി നടത്തിയ സര്‍വേയും പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ