'ദസ് സാൽ അന്യായ് കാൽ'; കേന്ദ്ര സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കി കോൺഗ്രസ്

Published : Feb 08, 2024, 03:16 PM ISTUpdated : Feb 08, 2024, 03:26 PM IST
'ദസ് സാൽ അന്യായ് കാൽ'; കേന്ദ്ര സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കി കോൺഗ്രസ്

Synopsis

കോൺഗ്രസിന്‍റെ ബ്ലാക്ക് പേപ്പർ സർക്കാരിന്‍റെ  നല്ല നേട്ടങ്ങൾക്ക് ദൃഷ്ടി ദോഷം സംഭവിക്കാതെയിരിക്കാനുള്ള കറുത്ത പൊട്ടാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം

ദില്ലി:കേന്ദ്ര സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കി കോൺഗ്രസ്. 'ദസ് സാൽ അന്യായ് കാൽ' എന്ന പേരിൽ കോൺഗ്രസ് അധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെയാണ്  'ബ്ലാക്ക് പേപ്പർ' പുറത്തിറക്കിയത്. യുപിഎ സർക്കാരിന്‍റെ  കാലത്തെ ധനകാര്യ മാനേജ്മന്‍റിനെക്കുറിച്ച് കേന്ദ്ര സർക്കാർ  പാർലമെന്‍റില്‍ ധവളപത്രമിറക്കാനിരിക്കെയാണ് കോൺഗ്രസ് നീക്കം. തുടർന്ന് മാധ്യമങ്ങളെ കണ്ട ഖാർഗെ ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുകയാണെന്ന് പറഞ്ഞു.

കർണാടകയക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിന്‍റെ  അവസ്ഥ കൂടി ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.  രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ബിജെപി മിണ്ടുന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം കഴിഞ്ഞ പത്ത് വർഷമായി അപകടത്തിലാണെന്നും ഖാർഗെ പറഞ്ഞു. അതേസമയം കോൺഗ്രസിന്‍റെ  ബ്ലാക്ക് പേപ്പറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസവുമായി രംഗത്ത് വന്നു. കോൺഗ്രസിന്‍റെ ബ്ലാക്ക് പേപ്പർ സർക്കാരിന്‍റെ  നല്ല നേട്ടങ്ങൾക്ക് ദൃഷ്ടി ദോഷം സംഭവിക്കാതെയിരിക്കാനുള്ള കറുത്ത പൊട്ടാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഇതിന് ഖാർഗെയോട് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം