നാഗലാൻഡ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

Published : Feb 04, 2023, 05:37 PM IST
നാഗലാൻഡ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

Synopsis

ചൊവ്വാഴ്ചയാണ് നാം നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനത്തെ തീയതി. 

ദില്ലി: നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാഗാലാൻഡ് കോൺഗ്രസ് അധ്യക്ഷൻ കെ തേരി ദിമപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മല്ലികാർജുൻ ഖർഗെ അധ്യക്ഷനായ  തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ചയാണ് നാം നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനത്തെ തീയതി. 

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് മേഘാലയയിൽ പാർട്ടികൾക്ക് നോട്ടീസ്

ദില്ലി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് മേഘാലയയിൽ എൻപിപിക്കും യുഡിപിക്കും നോട്ടിസ്. മേഘാലയയിൽ വോട്ടർമാർക്ക് പ്രഷർകുക്കറും  പാത്രങ്ങളും നൽകി പാർട്ടികൾ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എൻ പി പി, യു ഡി പി പാർട്ടികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്

PREV
Read more Articles on
click me!

Recommended Stories

കനത്ത പൊലീസ് കാവൽ, ആയിരങ്ങളുടെ സാന്നിധ്യം, 'ബാബരി മസ്ജിദി'ന് തറക്കല്ലിട്ടു, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തൃണമൂൽ എംഎൽഎ
അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു