ബൈഡനും ഋഷി സുനകും പിന്നിൽ; മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്, ലഭിച്ചത് 78 ശതമാനം വോട്ട് -സർവേ 

By Web TeamFirst Published Feb 4, 2023, 4:38 PM IST
Highlights

22 ആഗോള നേതാക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയതെന്ന് പൊളിറ്റിക്കൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമാ‌യ മോണിങ് കൺസൾട്ട് പറഞ്ഞു,

ദില്ലി: ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് സർവേ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ 'മോർണിംഗ് കൺസൾട്ട്' നടത്തിയ സർവേ‌യിലാണ് 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെ‌ട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് 'ഗ്ലോബൽ ലീഡർ അപ്രൂവൽ' സർവേയിൽ മോദി ഒന്നാമതെത്തിയത്.

22 ആഗോള നേതാക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയതെന്ന് പൊളിറ്റിക്കൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമാ‌യ മോണിങ് കൺസൾട്ട് പറഞ്ഞു, ഓരോ രാജ്യത്തും പ്രായപൂർത്തിയായവർക്കിടയിൽ ഏഴ് ദിവസം നീണ്ട സർവേയാണ് എടുത്തത്. ഓരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച് സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും സ്ഥാപനം അറിയിച്ചു.

40 ശതമാനം വോട്ടാണ് ലഭിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി. യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ലോക ശ്രദ്ധനേടിയിരുന്നു.

സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കാനാണ് മോദി ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടത്. സെപ്റ്റംബറിൽ, ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ഇപ്പോൾ യുദ്ധത്തിന്റെ സമയമല്ലെന്ന് പുടിനോട് മോദി പറഞ്ഞിരുന്നു. മോദിയുടെ പ്രസ്താവന യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സ്വാഗതം ചെയ്തു. 

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവ്  ജോർജിയ മെലോണി 52 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 58 ശതമാനം വോട്ടോടെ നാലാം സ്ഥാനത്തെത്തി. ബ്രസീലിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുനേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 50 ശതമാനം വോട്ടോടെ അഞ്ചാമതെത്തി. കനേഡിയൻ പ്രധാനമന്ത്രി 40 ശതമാനം വോട്ടോടെ 9-ാം സ്ഥാനത്തും യുകെയുടെ പ്രധാനമന്ത്രി ഋഷി സുനക്ക് 30 വോട്ടോടെ 12-ാം സ്ഥാനത്തും എത്തി.

click me!