'നിങ്ങളുടെ മൗനം കുറ്റമാണ്'; മോദിക്കെതിരെ വീഡിയോയുമായി കോണ്‍ഗ്രസ്

By Web TeamFirst Published Mar 5, 2020, 11:51 PM IST
Highlights

ദില്ലി കലാപം, വിദ്യാര്‍ത്ഥി പ്രക്ഷോഭം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍, സാമ്പത്തികാവസ്ഥ, കൊറോണ വൈറസ് തുടങ്ങി രാജ്യം അഭിമുഖീകരിച്ച പ്രശ്‌നങ്ങളിലെ മോദിയുടെ മൗനത്തെയാണ് വീഡിയോയിലൂടെ വിമര്‍ശിച്ചത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ്. രാജ്യം അതിഗുരുതര സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പ്രധാനമന്ത്രിമൗനം പാലിക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മോദി നിശബ്ദനായിരുന്നു. ദില്ലി കലാപം, വിദ്യാര്‍ത്ഥി പ്രക്ഷോഭം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍, സാമ്പത്തികാവസ്ഥ, കൊറോണ വൈറസ് തുടങ്ങി രാജ്യം അഭിമുഖീകരിച്ച പ്രശ്‌നങ്ങളിലെ മോദിയുടെ മൗനത്തെയാണ് വീഡിയോയിലൂടെ വിമര്‍ശിച്ചത്.

'മോദി ജീ നിശബ്ദദ ബുദ്ധിപൂര്‍വമാണെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം അങ്ങ് പാലിച്ച നിശബ്ദദ കുറ്റമാണ്'. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തിറക്കിയത്. മൂന്ന് മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ദില്ലി കലാപ ദൃശ്യങ്ങളും മാധ്യമവാര്‍ത്തകളും അധികരിച്ചാണ് വീഡിയോ.

കഴിഞ്ഞ ദിവസം ദില്ലി കലാപത്തില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഹോളി ആഘോഷം കഴിഞ്ഞ് പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. 

Modi ji you may think silence is golden, but when our country is facing such dire issues, your silence is criminal. pic.twitter.com/NRIMZuTvSZ

— Congress (@INCIndia)
click me!