'മോദി സ‍ര്‍ക്കാരിന്റെ അജണ്ട: അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനം ജയിപ്പിച്ച നേതാവിനെ': കോൺഗ്രസ്

Published : Mar 24, 2023, 02:52 PM ISTUpdated : Mar 24, 2023, 02:59 PM IST
'മോദി സ‍ര്‍ക്കാരിന്റെ അജണ്ട: അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനം ജയിപ്പിച്ച നേതാവിനെ': കോൺഗ്രസ്

Synopsis

രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതൽ  നടത്തിയിരുന്നത്. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ് ഈ നീക്കം

ദില്ലി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമ‍ശിച്ച് കെസി വേണുഗോപാൽ. നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് കേവലമൊരു കാരണം പറഞ്ഞ് അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

'രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതൽ  നടത്തിയിരുന്നത്. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ് ഈ നീക്കം. ലണ്ടൻ പ്രസംഗത്തിൽ മറുപടി നൽകാൻ രാഹുൽ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല. ഇനിയൊരിക്കലും ലോക്സഭയിൽ സംസാരിക്കരുതെന്നതിനാലാണിപ്പോൾ അയോഗ്യനാക്കിയത്. മോദി സർക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുലിനെതിരായ നീക്കമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന സ്ഥിതിയായി'. എല്ലാ കാര്യത്തിലും ചോദ്യമുയ‍ര്‍ത്തിയതിനാൽ രാഹുലനെ അയോഗ്യനാക്കി നിശബ്ദമാക്കാനുള്ള ശ്രമമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാചകവാതക വിലവർധന: പ്രതിസന്ധി രൂക്ഷം; തമിഴ്നാട്ടിൽ ഹോട്ടലുകൾ നിയന്ത്രണത്തിലേക്ക്, കേന്ദ്രത്തിനെതിരെ ഡിഎംകെ
ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്