ആദ്യം നിരോധനാജ്ഞ,പിന്നീട് പിന്‍വലിച്ച് പൊലീസ് അനുമതി,രാഹുലിന് പിന്തുണയുമായി രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം

Published : Mar 26, 2023, 10:46 AM IST
ആദ്യം നിരോധനാജ്ഞ,പിന്നീട് പിന്‍വലിച്ച് പൊലീസ് അനുമതി,രാഹുലിന് പിന്തുണയുമായി രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം

Synopsis

പരിപാടിക്ക് ആദ്യം  അനുമതി നിഷേധിച്ചത് ജനാധിപത്യമില്ലെന്നതിൻ്റെ തെളിവ് പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ

ദില്ലി: അനിശ്ചിതത്വത്തിനൊടുവില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്‍റെ സത്യാഗ്രഹത്തിന് തുടക്കമായി.രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.വൈകീട്ട് അഞ്ച് മണിവരെയാണ്  സത്യഗ്രഹം. പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചു.പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ കത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടു.ഇതിനു പിന്നാലെ നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് സത്യാഗ്രഹത്തിന് അനുമതി നല്‍കി.ജനാധിപത്യമില്ലെന്നതിൻ്റെ തെളിവാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. .പരിപാടി നടത്തിക്കൊള്ളാൻ ഇപ്പോൾ  പോലീസ് പറയുന്നു .പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പോലീസ് നടപടിയെ അപലപിച്ച് സൽമാൽ ഖുർഷിദും രംഗത്തെത്തി.'ഭരണകൂടം പ്രതിഷേധങ്ങളെ ഭയക്കുന്നുവെന്ന് സൽമാൻ ഖുർഷിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ  നേതാക്കളും പ്രവര്‍ത്തകരും  വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന  സത്യഗ്രഹത്തില്‍ പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം
 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന