
ബെംഗളൂരു: കര്‍ണാടകയിലെ സുള്ളിയയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു. സോമശേഖർ റെഡ്ഡി, ശാന്തവ്വ, ചന്ദ്രപ്പ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച്ചയാണ് സംഭവം. മതിൽ ഉയർത്തുന്നതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് മറിഞ്ഞുവീഴുകയായിരുന്നു.
മരിച്ച ഒരാളുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയായ അബൂബക്കർ, നാഗരാജ്, എഞ്ചിനീയർ വിജയകുമാർ എന്നിവർക്കെതിരെ അനാസ്ഥയ്ക്ക് കേസെടുത്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ.വിക്രം അമതേ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഹിമാചൽ പ്രദേശിലെ ഭിബാഗിന് സമീപത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിൽ റോഡുകളും തകർന്നതായി ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ പറയുന്നു. അതേസമയം, അവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.
മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍, മനംനൊന്ത് ദമ്പതികള്‍; കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി
അതേസമയം, തിരുവന്തപുരം പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിജിത്ത്. ഇന്നലെ ഉച്ചയ്ക്കുശേഷം പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ആണ് സംഭവം.
രണ്ടു സുഹൃത്തുകൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സും നട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുങ്ങിയപ്പോൾ മണ്ണിൽ പുതഞ്ഞത് അപകടകാരണമായി എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam