ബിരുദമില്ലെന്ന് സമ്മതിച്ച സ്മൃതി ഇറാനിയെ പാരഡി പാട്ടിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ്

Published : Apr 12, 2019, 04:52 PM ISTUpdated : Apr 12, 2019, 05:06 PM IST
ബിരുദമില്ലെന്ന് സമ്മതിച്ച സ്മൃതി ഇറാനിയെ പാരഡി പാട്ടിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ്

Synopsis

 ബിരുദമുണ്ടെന്ന് സ്മൃതിയുടെ വ്യാജ സത്യവാങ്മൂലം ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റകരമെന്ന് കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അമേഠിയിൽ രാഹുൽ ഗാന്ധിക്ക്  വെല്ലുവിളി ഉയര്‍ത്തുന്ന സ്മൃതിക്കെതിരെ ബിരുദ വിഷയം ശക്തമായി ഉപയോഗിക്കാൻ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. 

അമേഠി: ബിരുദം ഉണ്ടെന്നും  ഇല്ലെന്നുമുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് സത്യവാങ് മൂലങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ്. സ്മൃതി നായികയായ ടെലിവിഷൻ സീരിയലിന്‍റെ പേരിനും അതിലെ പാട്ടിനും പാരഡിയൊരുക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ചതുർവേദ്ദി സ്മൃതിയെ പരിഹസിച്ചു. കോണ്‍ഗ്രസ് എത്ര കളിയാക്കുന്നുവോ അത്രയും കഠിനാധ്വാനം താൻ അമേഠിയിൽ നടത്തുമെന്ന് സ്മൃതി തിരിച്ചടിച്ചു. 

2004-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ് മൂലത്തിൽ സ്മൃതി ഇറാനി അവകാശപ്പെട്ടത് തനിക്ക് ബിഎ ബി​രുദം ഉണ്ടെന്നാണ് എന്നാൽ സ്മൃതിക്ക് പ്ലസ് ടു യോഗ്യതയേ ഉള്ളൂവെന്ന് വിവരം പിന്നീട് പുറത്തു വന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഇത്തവണ അമേഠിയിൽ നല്‍കിയ സത്യവാങ് മൂലത്തിൽ സ്മൃതി ഇറാനി സമ്മതിച്ചു. ഇതോടെയാണ് സ്മൃതി അഭിനയിച്ച സാസ് ബഹു സീരിയിലന്‍റെ   പേരും അതിലെ പാട്ടും സ്മൃതിയെ കളിയാക്കാൻ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. സീരയിലിന്‍റെ പേര് ക്യോയ്കി മന്ത്രി ഭി കബി ഗ്രാജുവേറ്റ് ധി എന്നാക്കി മാറ്റിയാണ് കോണ്‍ഗ്രസിന്‍റെ പരിഹാസം

യോഗ്യതകള്‍ മാറിക്കൊണ്ടിരിക്കുന്നു. പുതിയ രൂപങ്ങളുണ്ടാകുന്നു. ഒരു ബിരുദം വരുന്നു, മറ്റൊന്ന് പോകുന്നു. പുതിയ സത്യവാങ് മൂലങ്ങള്‍ രൂപപ്പെടുന്നു... സ്മൃതിയെ പരിഹസിച്ചു കൊണ്ട് കോൺ​ഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദ്ദി പറഞ്ഞു.  പക്ഷേ കളിയാക്കൽ മാത്രമല്ല വിഷയം കാര്യമായിട്ടു തന്നെയാണ് കോണ്‍ഗ്രസ് എടുക്കുന്നത് . ബിരുദമുണ്ടെന്ന് സ്മൃതിയുടെ വ്യാജ സത്യവാങ്മൂലം ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റകരമെന്ന് കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അമേഠിയിൽ രാഹുൽ ഗാന്ധിക്ക്  വെല്ലുവിളി ഉയര്‍ത്തുന്ന സ്മൃതിക്കെതിരെ ബിരുദ വിഷയം ശക്തമായി ഉപയോഗിക്കാൻ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീഴ്ച സമ്മതിച്ച് സിബിഎസ്ഇ, പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ പേപ്പർ കൈമാറി
സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിന് ക്വാഡ് രാജ്യങ്ങൾ