'അത് ബിജെപിയുമായി ചേർന്നുള്ള കെട്ടുകഥ', രാഹുൽ ഗാന്ധി വനിതാ മാധ്യമപ്രവർത്തകയെ തള്ളി നിലത്തിട്ടെന്ന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ്

Published : Oct 13, 2026, 05:53 PM IST
Rahul Gandhi

Synopsis

ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന ആരോപണം ബിജെപിയുടെ കെട്ടുകഥയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ സുപ്രീം കോടതിക്ക് മുന്നിലുണ്ടായ സംഭവത്തിൽ ബിജെപി ആരോപണം ശക്തമാക്കുകയാണ്

ദില്ലി: ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളി നിലത്തിട്ടെന്ന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ്. ബി ജെ പിയുമായി ചേർന്ന് മാധ്യമപ്രവർത്തകയുണ്ടാക്കിയ കെട്ടുകഥയാണിതെന്നാണ് കോൺഗ്രസിന്‍റെ മറുപടി. ഇന്നലെ സുപ്രീം കോടതി രജിസ്ട്രിയിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നെ മർദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശറിന്‍റെ പരാതി. രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകയോട് മാറിനിൽക്കാൻ പറയുകയാണ് ചെയ്തതെന്നും നിലത്തുവീണ റിച്ചാ പരാശർ ബി ജെ പി എം എൽ എയുമായി ചേർന്ന് ഉണ്ടാക്കിയ കെട്ടുകഥയാണിതെന്നും കോൺഗ്രസ് നേതാവ് അൽകാ ലാമ്പ പ്രതികരിച്ചു.

ആരോപണം ശക്തമാക്കി ബി ജെ പി

സുപ്രീം കോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധിയും ഇന്ത്യാസഖ്യ നേതാക്കളും എത്തിയപ്പോൾ ഉണ്ടായ ബഹളത്തിനിടെയാണ് മാധ്യമപ്രവർത്തകയായ റിച്ചാ പരാശർ താഴെ വീണത്. രാഹുൽ ഗാന്ധി തന്നെ ദേഹത്ത് പിടിച്ച് വലിച്ച് താഴെയിട്ടു എന്ന് മാധ്യമ പ്രവർത്തക ആരോപിച്ചിരുന്നു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധ്യമ പ്രവർത്തകയുടെ വീഡിയോ ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി പങ്കുവെച്ചു. വൺ ഇന്ത്യ എന്ന ഓൺലൈൻ സ്ഥാപനത്തിനായാണ് താൻ റിപ്പോർട്ടിംഗിന് എത്തിയതെന്നാണ് റിച്ചാ പരാശർ അറിയിക്കുന്നത്. ഇന്നലത്തെ മാർച്ചിനിടെ ബാരഖംബ റോഡിലൂടെ നടക്കുമ്പോൾ രാഹുൽ ഗാന്ധി മുട്ടുകൊണ്ട് ചില പ്രവർത്തകരെ തട്ടിമാറ്റുന്നതിന്റെ വീഡിയോയും ബി ജെ പി ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ രാഹുൽ ഗാന്ധി പിന്നോട്ട് തള്ളിമാറ്റിയതായും ബി ജെ പി ആരോപിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റിനെ ചൊല്ലിയുള്ള തർക്കവും തുടരുകയാണ്. കോൺഗ്രസിന്റെ അന്തിമ ലക്ഷ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നീക്കി അരാജകത്വം പടർത്തുക എന്നതാണ് വ്യക്തമായെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസ് എംപിയായ പ്രൊഫ. അൻഗോംച ബിമോൽ അകോയ്‌ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി: നടപടി ലൈംഗികാതിക്രമ പരാതിയെ തുടർന്ന്
എല്ലാ സീറ്റിലും തോറ്റ് ആം ആദ്‌മി പാർട്ടി, നില മെച്ചപ്പെടുത്തി കോൺഗ്രസ്; വൻ ഭൂരിപക്ഷത്തോടെ ബിജെപി ഗാന്ധിനഗർ കോർപറേഷനിൽ ഭരണം നേടി