3567 കോടി അടക്കണം, ആദായ നികുതി വകുപ്പ് നോട്ടീസ് സുപ്രീംകോടതിയിൽ നാളെ പരാമർശിക്കാൻ കോൺഗ്രസ് നീക്കം

Published : Mar 31, 2024, 04:30 PM ISTUpdated : Mar 31, 2024, 05:07 PM IST
 3567 കോടി അടക്കണം, ആദായ നികുതി വകുപ്പ് നോട്ടീസ് സുപ്രീംകോടതിയിൽ നാളെ പരാമർശിക്കാൻ കോൺഗ്രസ് നീക്കം

Synopsis

കഴിഞ്ഞ ദിവസം 1744 കോടിയുടെ നോട്ടീസ് കൂടി കോൺഗ്രസിന് കിട്ടിയിരുന്നു. 2014 മുതൽ 2017 വരെയുള്ള നികുതിയും പിഴയും ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് അയച്ചത്.

ദില്ലി : ആദായ നികുതി വകുപ്പ് തുടർച്ചയായി നോട്ടീസുകൾ നല്കുന്ന വിഷയം നാളെ സുപ്രീംകോടതിയിൽ പരാമർശിക്കാൻ കോൺഗ്രസ്. ആദായ നികുതി വകുപ്പ് ആകെ മൂവായിരത്തി അഞ്ഞൂറ്റി അറുപത്തിയേഴ് കോടിയുടെ നോട്ടീസാണ് നൽകിയിരിക്കുന്നതെന്നാണ് കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം 1744 കോടിയുടെ നോട്ടീസ് കൂടി കോൺഗ്രസിന് കിട്ടിയിരുന്നു. 2014 മുതൽ 2017 വരെയുള്ള നികുതിയും പിഴയും ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്ന് കോൺഗ്രസ് സുപ്രീംകോടതിയെ അറിയിക്കും. എന്നാൽ കമൽനാഥും ഡി.കെ.ശിവകുമാറും വൻ തുക പണമായി കോൺഗ്രസിന് എത്തിച്ചെന്നും ഇത് വരുമാനത്തിൽ നിന്ന് മറച്ചു വച്ചെന്നും ബിജെപി ആരോപിച്ചു.

'ബിജെപിക്ക് വേണ്ടി മോദിയുടെ മാച്ച് ഫിക്സിംഗ്, സഹായികൾ കോടീശ്വരന്മാർ; ഈ തെരഞ്ഞടുപ്പ് ജനാധിപത്യത്തെ രക്ഷിക്കാൻ'

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി