
ട്വിറ്ററിന്‍റെ ഇന്ത്യൻ എംഡി മനീഷ് മഹേശ്വരിയെ ദില്ലി പോലീസ് ചോദ്യം ചെയ്തു. കോണ്‍ഗ്രസിന്‍റെ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമായിരുന്നു ചോദ്യം ചെയ്യല്‍ . അതേസമയം സാമൂഹിക മാധ്യമമെന്ന നിയമപരിരക്ഷ നഷ്ടമായതില്‍ കോടതി വഴി നിയമനടപടിയിലേക്ക് കടക്കാനാണ് ട്വിറ്റര്‍ നീക്കം.
കൊവിഡ് വ്യാപനത്തില്‍ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാൻ കോണ്‍ഗ്രസ് ആസൂത്രിമായി പ്രവര്‍ത്തിച്ചുവെന്നും ഇതിനായി ടൂള്‍ കിറ്റ് തയ്യാറാക്കിയെന്നുമായിരുന്നു ബിജെപി ആരോപണം.
ട്വിറ്ററില്‍ ടൂള്‍ കിറ്റ് പുറത്തുവിട്ടായിരുന്നു വക്താവ് സംപീത് പാത്ര ഉള്‍പ്പെടെയുള്ളവര്‍ ആരോപണമുന്നയിച്ചത് . എന്നാല്‍ ഇത് കൃത്രിമമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പെടെ ടൂള്‍ കിറ്റ് പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ് നല്‍കി. പിന്നാലെ ട്വീറ്റുകളിലെ ടൂള്‍ കിറ്റ് കൃത്രിമമാണെന്ന് ട്വിറ്ററും ലേബല്‍ ചെയ്തു.ഇതിലാണ് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്. എന്തൊക്കെ വിവരങ്ങള്‍ ആരാഞ്ഞുവെന്ന് പുറത്തുവന്നിട്ടില്ല. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ടൂള്‍ കിറ്റ് വ്യാജമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയതെന്ന വിവരം പോലീസ് തേടാനാണ് സാധ്യത. ദില്ലിയിലെയും ഗൂരുഗ്രാമിലെയും ട്വിറ്ററിന്‍റെ ഓഫീസുകളിലെത്തി പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മെയ് 31ന് മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.
അന്വേഷണം നടന്നുകൊണ്ടിരിക്കെ ടൂള്‍ കിറ്റ് വ്യാജമാണെന്ന് പറയാന്‍ ട്വിറ്ററിനെ എങ്ങനെ കഴിഞ്ഞുവെന്ന് കേന്ദ്രസർക്കാര്‍ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഐടി ചട്ടം അനുസരിച്ചുള്ള മാർഗനിർദേശങ്ങള്‍ പാലിക്കാത്ത ട്വിറ്ററിന് നിയമപരിരക്ഷ നഷ്ടമായതില്‍ കോടതി തീരുമാനമാണ് ഇനി നിർണായകമാകുക. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടുകയാണ് ട്വിറ്ററെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമപരിരക്ഷ നഷ്ടമായ സാഹചര്യത്തില്‍ ട്വിറ്ററിലൂണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ എംഡി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam