മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍; ബിജെപിക്ക് 'ഹഗ് ഡേ' ആശംസിച്ച് കോണ്‍ഗ്രസ്

Published : Feb 12, 2020, 04:43 PM IST
മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍; ബിജെപിക്ക് 'ഹഗ് ഡേ' ആശംസിച്ച് കോണ്‍ഗ്രസ്

Synopsis

പാര്‍ലമെന്‍റ് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ്  രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചിരുന്നു. ഇതിന്‍റെ വീഡിയോ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ദില്ലി: ഏപ്രില്‍ ഏഴ് മുതല്‍ 14 വരെ പ്രണയിക്കുന്നവരുടെ ദിവസങ്ങളാണ്. വാലന്‍റൈന്‍സ് ഡേ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നതിനിടെ ഹഗ് ഡേ ആയ ഇന്ന് ബിജെപിയ്ക്ക് ആശംസയറിയിച്ച് കോണ്‍ഗ്രസ്. ദില്ലി തെരഞ്ഞെടുപ്പില്‍ പരാജയത്തിന്‍റെ കൈപ്പറിഞ്ഞിരിക്കെയാണ് ബിജെപിയെ ട്രോളി കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. 

പാര്‍ലമെന്‍റ് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ്  രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചിരുന്നു. ഇതിന്‍റെ വീഡിയോ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ''ബിജെപിക്ക് ഒരേ മെസ്സേജ് തന്നെയാാണ് എല്ലാവര്‍ഷവും. കെട്ടിപ്പിടിക്കൂ, വെറുക്കാതിരിക്കൂ. #HugDay'' - കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു. 

''പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ'' - മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍കൂടി ചേര്‍ത്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ വീഡിയോ ഇതേ ദിവസം കോണ്‍ഗ്രസ് പങ്കുവച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണം, അറ്റകുറ്റപ്പണി: ഒരുവർഷം ചെലവഴിച്ചത് 92.35 കോടി രൂപ
വേൾഡ് കൾച്ചർ ഫെസ്റ്റിവലിൽ യമുനാ തീരത്ത് നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിംഗിന് ആശ്വാസം, ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി