സഭയ്ക്ക് മുന്നിൽ പ്രത്യേക പൂജ, പിന്നാലെ ഗോമൂത്രവും ഡെറ്റോളും തളിച്ച് ശുദ്ധിയാക്കി കോണ്‍ഗ്രസ് പ്രവർത്തകർ

Published : May 22, 2023, 11:42 AM ISTUpdated : May 22, 2023, 12:35 PM IST
സഭയ്ക്ക് മുന്നിൽ പ്രത്യേക പൂജ, പിന്നാലെ ഗോമൂത്രവും ഡെറ്റോളും തളിച്ച് ശുദ്ധിയാക്കി കോണ്‍ഗ്രസ് പ്രവർത്തകർ

Synopsis

40 ശതമാനം അഴിമതി സർക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു: കര്‍ണാടക വിധാൻ സഭയ്ക്ക് മുന്നില്‍ പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.  ഗോമൂത്രവും ഡെറ്റോളും തളിച്ച് വിധാൻ സഭയുടെ പരസരം ശുദ്ധീകരിക്കുകയും ചെയ്തു. ബിജെപിയുടെ കൊള്ളരുതായ്മകളിൽ നിന്നും അഴിമതിയിൽ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 40 ശതമാനം അഴിമതി സർക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ കൂട്ടിച്ചേര്‍ത്തു.

ഭരണം ശുദ്ധീകരിക്കപ്പെടണമെന്നും അഴിമതി രഹിതമാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സങ്കേത് യനാകി പറഞ്ഞു. അതേസമയം, കർണാടകത്തിൽ സ്പീക്കർ തെരഞ്ഞെടുപ്പ് 24ന് നടക്കും. പ്രോ ടൈം സ്പീക്കർ ആർ വി ദേശ്പാണ്ഡേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ ഉടൻ തീരുമാനിക്കും. കോൺഗ്രസിൽ നിന്ന് ടിവി ബിൽ ജയചന്ദ്ര,  എച്ച് കെ പാട്ടീൽ എന്നിവർക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തുടരെ തുടരെ ജനപ്രിയ തീരുമാനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണ്. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ, . ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്‍റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. 

പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും, ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്