പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന കാര്യം പരിഗണനയിൽ: കേന്ദ്രമന്ത്രി

Published : Sep 18, 2019, 07:00 PM ISTUpdated : Sep 18, 2019, 07:03 PM IST
പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന കാര്യം പരിഗണനയിൽ: കേന്ദ്രമന്ത്രി

Synopsis

എംപിമാരെ കൂടുതലായി ഉൾക്കൊള്ളാൻ സാധിക്കും വിധം പാർലമെന്റിലെ ഇരുസഭകളുടെയും ചേംബർ നവീകരിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്

ദില്ലി: നിലവിലെ പാർലമെന്റ് മന്ദിരത്തോട് ചേർന്ന് പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. 90 വർഷം പഴക്കമുള്ളതാണ് ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ആലോചിക്കുന്നത്.

ഇക്കാര്യത്തിൽ ആർക്കിടെക്‌ചർ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന രൂപരേഖ നോക്കിയ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി അറിയിച്ചു. "നമ്മുടെ വിദഗ്‌ധർ ആശയങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിന് ശേഷം ആരെങ്കിലും ഇത് പ്രഖ്യാപിക്കും," മന്ത്രി പറഞ്ഞു. 

എംപിമാരെ കൂടുതലായി ഉൾക്കൊള്ളാൻ സാധിക്കും വിധം പാർലമെന്റിലെ ഇരുസഭകളുടെയും ചേംബർ നവീകരിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള ദൂരത്ത് വൻ മാറ്റത്തിനുള്ള പദ്ധതി കഴിഞ്ഞ ആഴ്ചയാണ് മോദി സർക്കാർ പ്രഖ്യാപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും
ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി