
അലിഗഢ്: ഇൻസ്‌പെക്ടറുടെ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി കോൺസ്റ്റബിളിന് ദാരുണാന്ത്യം. സബ് ഇൻസ്‌പെക്ടർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയുടെ അതിർത്തിയിലുള്ള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. പശുക്കടത്തുകാരെ പിടികൂടാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) രണ്ട് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. ഓപ്പറേഷനിടെ ഇൻസ്പെക്ടർ അസ്ഹർ ഹുസൈൻ്റെ പിസ്റ്റൾ കുടുങ്ങി. സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി. രാജീവ് കുമാറിൻ്റെ വയറിലൂടെ വെടിയുണ്ട തുളച്ച് കോൺസ്റ്റബിൾ യാക്കൂബിൻ്റെ തലയിൽ പതിച്ചതായി എസ്എസ്പി പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യാക്കൂബ് മരണത്തിന് കീഴടങ്ങിയതായി അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ എസ്എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam