ഭരണഘടന ഭേദഗതി വേണം; ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍, വിമർശനവുമായി കോൺ​ഗ്രസ്

Published : Apr 03, 2024, 10:52 AM IST
ഭരണഘടന ഭേദഗതി വേണം; ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍, വിമർശനവുമായി കോൺ​ഗ്രസ്

Synopsis

ഭരണഘടനാ ഭേദ​ഗതി പരാമർശത്തിനെതിരെ കോണ്‍ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോൺ​ഗ്രസ് പറയുന്നു.

ദില്ലി: ഭരണഘടന ഭേദഗതി വേണമെന്ന ബിജെപി സ്ഥാനാർത്ഥിയുടെ പരാമർശം വിവാദത്തില്‍. രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടേതാണ് വിവാദ പരാർമർശം. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. അതേസമയം, ജ്യോതി മിർദയുടെ ഭരണഘടന ഭേദഗതി വേണമെന്ന പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്. 

ഭരണഘടനാ ഭേദ​ഗതി പരാമർശത്തിനെതിരെ കോണ്‍ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോൺ​ഗ്രസ് പറയുന്നു. ഭരണഘടനയില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ പാർലമെന്‍റിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷം വേണം. വലിയ തീരുമാനങ്ങള്‍ക്ക് ഭരണഘടന ഭേദഗതിയും ആവശ്യമാണ്. ഭരണഘടന ഭേദഗതി വേണമെന്ന കർണാടകയിലെ നേതാവ് അനന്ത്കുമാർ ഹെഗ്ഡയുടെ പരാമർശവും നേരത്തെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ബിജെപി സ്ഥാനാർത്ഥിയും വിവാദ പരാമർശം നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പരാമർശം വിവാദമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 

'അഭ്യാസമിറക്കേണ്ട': പത്രിക സമര്‍പ്പിക്കാൻ ആദ്യ ടോക്കൺ കിട്ടിയില്ല, പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്
അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം