മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; സിറ്റിംഗ് എംപി കൂറുമാറി, ശിവസേന ഉദ്ദവ് വിഭാഗത്തില്‍ ചേരും

Published : Apr 03, 2024, 10:50 AM IST
മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; സിറ്റിംഗ് എംപി കൂറുമാറി, ശിവസേന ഉദ്ദവ് വിഭാഗത്തില്‍ ചേരും

Synopsis

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ തീരുമാനം. അതിനാല്‍ തന്നെ ഉന്മേഷ് പാട്ടീല്‍ ബിജെപി വിട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലേക്ക് പോകുന്നത് മണ്ഡലത്തില്‍ ബിജെപിക്ക് ക്ഷീണം ചെയ്യുമെന്നത് ഉറപ്പാണ്.

പുനെ: മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി. ബിജെപി എംപി ഉന്മേഷ് പാട്ടീല്‍ കൂറുമാറിയതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ജല്‍ഗാവിലെ സിറ്റിംഗ് എംപിയാണ് ഉന്മേഷ് പാട്ടീല്‍. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരാനാണ് തീരുമാനം.

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ തീരുമാനം. അതിനാല്‍ തന്നെ ഉന്മേഷ് പാട്ടീല്‍ ബിജെപി വിട്ട് ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലേക്ക് പോകുന്നത് മണ്ഡലത്തില്‍ ബിജെപിക്ക് ക്ഷീണം ചെയ്യുമെന്നത് ഉറപ്പാണ്.

വൈകാതെ തന്നെ ഉന്മേഷ് മുംബൈയിൽ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ  ശിവസേന അംഗത്വം എടുക്കുമെന്നാണ് വിവരം. ഇക്കുറി ഉന്മേഷിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. 

അതേസമയം ജല്‍ഗാവില്‍ ശിവസേന തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഉന്മേഷ് ശിവസേനയ്ക്ക് വേണ്ടി ജല്‍ഗാവില്‍ തന്നെ ജനവിധി തേടുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 

Also Read:- 'ഓപ്പറേഷൻ താമര'!; 25 കോടി വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് ആം ആദ്മി എംഎല്‍എ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ