ബീഫ് കഴിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം കത്തുന്നു, കോൺഗ്രസ് നേതാവിനെ ഛോട്ടോ പപ്പുവെന്ന് വിളിച്ച് കങ്കണ

Published : Apr 12, 2024, 07:09 PM IST
ബീഫ് കഴിക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കം കത്തുന്നു, കോൺഗ്രസ് നേതാവിനെ ഛോട്ടോ പപ്പുവെന്ന് വിളിച്ച് കങ്കണ

Synopsis

ഹിമാചൽ പ്രദേശിൽ ബീഫിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്. ബീഫ് ഉപയോ​ഗം എല്ലായിടത്തും കോൺ​ഗ്രസിനെതിരെ ബിജെപിയാണ് ആയുധമാക്കാറെങ്കിൽ ഇവിടെ തിരിച്ചാണ് സംഭവിച്ചത്.

ഷിംല: ഹിമാചൽ പ്രദേശിൽ കങ്കണ റണാവത്ത് - വിക്രമാദിത്യ സിം​ഗ് പോര് കടുക്കുന്നു. വിക്രമാദിത്യ സിം​ഗിനെ ചോട്ടാ പപ്പുവെന്നാണ് കങ്കണ വിളിച്ചിരിക്കുന്നത്. താൻ ബീഫ് കഴിക്കുമെന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടാനും വെല്ലുവിളിച്ചു. ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെ മുംബൈയിൽ പോരാടി.  ഹിമാചലിലും പോരാടും. കോൺ​ഗ്രസ് എതിരാളികളായ വനിതാ സ്ഥാനാ‌ർത്ഥികളെ വേട്ടയാടുന്നത് നിർത്തണം എന്നും കങ്കണ പറഞ്ഞു. അതേസമയം, ഹിമാചൽ പ്രദേശിൽ ഇത്രയും മോശം പദപ്രയോ​ഗങ്ങൾ വേറെ ആരും നടത്തിയിട്ടില്ലെന്നാണ് വിക്രമാദിത്യ സിം​ഗ് തിരിച്ചടിച്ചത്. കങ്കണ യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധിക്കണം എന്നും സിം​ഗ് അഭിപ്രായപ്പെട്ടു. 

ഹിമാചൽ പ്രദേശിൽ ബീഫിനെ ചൊല്ലിയാണ് വിവാദം കത്തുന്നത്. ബീഫ് ഉപയോ​ഗം എല്ലായിടത്തും കോൺ​ഗ്രസിനെതിരെ ബിജെപിയാണ് ആയുധമാക്കാറെങ്കിൽ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. പിസിസി അധ്യക്ഷ പ്രതിഭ സിം​ഗിന്‍റെ സിറ്റിം​ഗ് എംപിയായ മണ്ഡി പിടിക്കാൻ നടിയും മോദിയുടെ കടുത്ത ആരാധകയുമായ കങ്കണ റണാവത്തിനെ ബിജെപി ഇറക്കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ബീഫ് കഴിക്കുമെന്ന് തുറന്നുപറഞ്ഞ കങ്കണയ്ക്ക് വോട്ട് നൽകുന്നത് പവിത്ര ഭൂമിയായ ഹിമാചൽ പ്രദേശിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് കോൺ​ഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിം​ഗിന്റെ വിമ‌ർശനം. 

ബീഫ് നിരോധനത്തിന് വേണ്ടി വാദിക്കുന്ന ബിജെപി കങ്കണയ്ക്ക് സീറ്റ് നൽകിയതെന്തിനെന്ന് മഹാരാഷ്ട്രയിലെ കോൺ​ഗ്രസ് നേതാക്കളും വിമ‌ർശിച്ചു. വെട്ടിലായ കങ്കണ വിശദീകരണവുമായെത്തി പിന്നാലെ രംഗത്തെത്തി. ബീഫോ മറ്റ് മാംസങ്ങളോ കഴിക്കാത്ത തന്നെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ആയുർവേദവും യോ​ഗയും ജീവചര്യയാക്കിയ താൻ ഹിന്ദുത്വത്തിൽ അഭിമാനിക്കുന്നു. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കങ്കണ പറഞ്ഞു. 

പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പണി വരുന്ന വഴി നോക്കണേ… വെറും 500 രൂപയുടെ പേരിൽ പുലിവാലുപിടിച്ചു, കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തമിഴ്നാട്ടിൽ തല തുടക്കമിട്ടു, ഏഴ് മണിക്ക് മുമ്പേ എത്തി, ഇത്തവണ ആദ്യം വോട്ട് ചെയ്ത വ്യക്തിയായി സൂപ്പർ താരം അജിത്