
ദില്ലി: ഇസ്ലാമിലേക്കും ക്രിസ്റ്റ്യാനിറ്റിയിലേക്കും മതപരിവര്‍ത്തനം നടത്തിയ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ലെന്നും മറ്റ് സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായിരിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി. അതേസമയം ഹിന്ദു, സിഖ്, ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗം ജിവിഎല്‍ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ദലിതുകള്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നതും ഹിന്ദു, സിഖ്, ബുദ്ധ മതം സ്വീകരിക്കുന്നതും പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന പ്രകാരം പട്ടികജാതിയാകുന്നതില്‍ ഹിന്ദു, സിഖ്, ബുദ്ധ മത വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയാന്‍ നിയമനിര്‍മാണം ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam