കൂർ​ഗിൽ കെട്ടിടം തകർന്നുവീണ് അപകടം: 5 പേർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jun 20, 2024, 06:15 PM IST
കൂർ​ഗിൽ കെട്ടിടം തകർന്നുവീണ് അപകടം: 5 പേർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കകത്ത് കുടുങ്ങിയ രണ്ട് പേരെ ഏതാണ്ട് ഒരു മണിക്കൂർ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. 

ബെം​ഗളൂരൂ: കൂർഗിലെ ഗോണിക്കുപ്പയിൽ പഴക്കം ചെന്ന കെട്ടിടം ഇടിഞ്ഞ് വീണ് അഞ്ച് പേർക്ക് പരിക്ക്. വിരാജ്പേട്ട - മൈസുരു - ബെംഗളുരു ദേശീയപാതയ്ക്ക് അരികിലുള്ള അമ്പൂർ ബിരിയാണി ഹൗസ് എന്ന ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കകത്ത് കുടുങ്ങിയ രണ്ട് പേരെ ഏതാണ്ട് ഒരു മണിക്കൂർ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ അഞ്ച് പേരെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ ജെസിബികളും ക്രെയിനുകളും മറ്റും എത്തിച്ചതിനാൽ വിരാജ്പേട്ട - മൈസൂർ - ബാംഗ്ലൂർ ഹൈവെയിൽ കുറച്ച് നേരം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ച് വിട്ടു. ഇപ്പോൾ നിയന്ത്രിതമായി ഈ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

 

 

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ