
ഫരീദാബാദ്: കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടാനായി പണം വിഴുങ്ങി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പോത്തുമോഷണക്കേസിലാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്. സബ് ഇൻസ്പെക്ടർ മഹേന്ദ്ര എന്ന ഉദ്യോഗസ്ഥനാണ് പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ബല്ലഭ്ഗഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്.
1.38 മിനിറ്റ് ദൈർഘ്യമുളള വീഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥൻ പണം വിഴുങ്ങി ചവച്ചരക്കുന്നത് കാണാം. വായിൽ നിന്ന് പണം തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജിലൻസ് ഉദ്യോഗസ്ഥരും നടത്തുന്നുണ്ട്. പോത്തു മോഷണക്കേസിലാണ് ശംഭുനാഥ് എന്നയാളോട് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്. 10000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അതിൽ 6000 രൂപ കൊടുത്തിരുന്നു.
പിന്നീട് 4000 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ ശംഭുനാഥ് വിജിലൻസിനെ വിവരമറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘം എത്തി പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടിയത്. ആദ്യം ഇയാൾ 15000 രൂപയാണ് ആവശ്യപ്പെട്ടതെന്നും പിന്നീടത് പതിനായിരമാക്കി കുറച്ചതാണെന്നും പരാതിക്കാരൻ വിശദമാക്കി. പൊലീസ് ഓഫീസർക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam