നടുറോഡില്‍ മൂത്രമൊഴിച്ച പൊലീസുകാരന് സോഷ്യല്‍ മീഡിയ കൊടുത്ത 'പണി'

By Web TeamFirst Published Jun 29, 2019, 11:10 AM IST
Highlights

സെക്ടര്‍ 41-ലെ പാര്‍ക്കിനുള്ളില്‍ യൂണിഫോം ധരിച്ചുകൊണ്ട് നിന്ന ഇയാള്‍ നടവഴിയില്‍ മൂത്രമൊഴിക്കുന്ന 33 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്.

റാഞ്ചി: പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് പൊലീസ്. ഛണ്ഡീഗഢിലെ പാര്‍ക്കിനുള്ളിലെ റോഡില്‍ സബ് ഇന്‍സ്പെക്ടര്‍ മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. 

ഹര്‍പരംജിത് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടി എടുത്തത്. സെക്ടര്‍ 41-ലെ പാര്‍ക്കിനുള്ളില്‍ യൂണിഫോം ധരിച്ചുകൊണ്ട് നിന്ന ഇയാള്‍ നടവഴിയില്‍ മൂത്രമൊഴിക്കുന്ന 33 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്. പൊതുജന മധ്യത്തില്‍ നിന്ന ഇയാളുടെ പ്രവൃത്തി പലരും മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും ഇയാള്‍ മൂത്രമൊഴിക്കുന്നത് തുടരുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

click me!