വിവാഹദിവസം വരനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, 3 പേരെ വീട്ടിൽ അടച്ചിട്ടു, രക്ഷക്ക് വന്ന 11 പൊലീസുകാർക്കും പരിക്ക്

Published : Apr 11, 2025, 06:41 PM ISTUpdated : Apr 11, 2025, 06:46 PM IST
വിവാഹദിവസം വരനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, 3 പേരെ വീട്ടിൽ അടച്ചിട്ടു, രക്ഷക്ക് വന്ന 11 പൊലീസുകാർക്കും പരിക്ക്

Synopsis

മഹിപാൽ എന്ന കൊടും കുറ്റവാളി വിവാഹതനാകാൻ പോകുന്ന വിവരം ലഭിച്ചാണ് പൊലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയത്

സിക്കാര്‍: കേസിൽ പ്രതിയായ യുവാവിനെ വിവാഹാ ദിവസം അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെ ബന്ധുക്കൾ ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാനായി എത്തിയ പൊലീസ് സംഘത്തിൽ 11 പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ സിക്കറിലാണ് സംഭവം. മഹിപാൽ എന്ന കൊടും കുറ്റവാളി വിവാഹതനാകാൻ പോകുന്ന വിവരം ലഭിച്ചാണ് പൊലീസുകാരായ സുഭാഷ് കുമാർ, കർമ്മേന്ദ്ര കുമാർ, രാജേഷ് കുമാർ എന്നിവര്‍ ഇയാളെ അറസ്റ്റ് ചെയ്യാൻ എത്തിയത്. 

സിക്കാറിലെ അജീത്ഗഡ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിഘൾമാരായിരുന്നു ഇവര്‍. പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും പൊലീസുകാരെ മര്‍ദ്ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ എത്തിയ പൊലീസ് സംഘത്തിലെ 11 പേര്‍ക്കാണ് നാട്ടിലെ ക്രമിനൽ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റത്. വിവാഹ ഘോഷയാത്ര പൊലീസുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ കുടുംബാംഗങ്ങൾ മൂന്ന് ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി വീടിനുള്ളിൽ ബന്ദികളാക്കുകയായിരുന്നു എന്ന് സിക്കാര്‍എസ്പി ഭുവൻ ഭൂഷൺ പറഞ്ഞു.

പൊലീസുകാരെ രക്ഷിക്കാൻ അഞ്ച് സ്റ്റേഷനുകളിൽ നിന്നായി എസ്എച്ച്ഒമാരെ ഉൾപ്പെടെ എത്തിച്ച് 30 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തിയെങ്കിലും ഇവരെയും മഹിപാലിന്റെ കൂടെയുള്ള  45 പേരടങ്ങുന്ന സംഘം ആക്രമിച്ചു. കുറഞ്ഞത് 11 പേര്‍ക്ക് പരിക്കേറ്റു. ഇവാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. തുടര്‍ന്ന് അജീത്ഗ്രാ പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ സേനയെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും രണ്ട് പേരെ കൂടി ജനക്കൂട്ടം ബന്ദികളാക്കി. പിന്നീട്, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഞങ്ങൾക്ക് ഒരു ആർ‌എസി ബറ്റാലിയനെ വിളിക്കേണ്ടി വന്നു. തുടർന്ന് ബുധനാഴ്ച സേനയെ വിന്യസിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. പിന്നാലെ തട്ടിക്കൊണ്ടുപോയ പോലീസുകാരെ രക്ഷപ്പെടുത്തി. ഇപ്പോൾ പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'