24 മണിക്കൂറിനിടെ 6566 കൊവിഡ് കേസുകൾ; രാജ്യത്തെ രോഗികളുടെ എണ്ണം 1,38,845 ആയി, മരണം 4531

By Web TeamFirst Published May 28, 2020, 10:17 AM IST
Highlights

നിലവില്‍ 86110 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67691 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്. 

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. രോഗികളുടെ എണ്ണം 1,58,333 ആയി. ഇതുവരെ 4337 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, പ്രതിദിന രോഗബാധ നിരക്കില്‍ നേരിയ കുറവുണ്ട്. ഇന്നലെ മാത്രം 6566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 194 പേർ വൈറസ് ബാധിച്ച് മരിച്ചു.

നിലവില്‍ 86110 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 67691 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളത്. മഹാരാഷ്ട്രയിൽ ആയിരത്തി എഴുന്നൂറിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. 54758 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. തമിഴ്നാട്ടില്‍ 17728 പേര്‍ക്കും ഗുജറാത്തിൽ 14821 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

അതേസമയം, കൊവിഡ് രോഗികള്‍ ഇരട്ടിച്ചതോടെ തമിഴ്നാട്ടില്‍ ആശുപത്രികള്‍ നിറഞ്ഞു. കിടക്കകള്‍ കിട്ടാതായതോടെ ആശുപത്രിയുടെ പുറത്ത് കൊവിഡ് രോഗികളുടെ നീണ്ട നിരയാണ്. കടുത്ത ലക്ഷ്ണം ഇല്ലാത്ത കൊവിഡ് രോഗികളെ നിര്‍ബന്ധിച്ച് വീടുകളിലേക്ക് തിരിച്ചയക്കുകയാണ്. ഇങ്ങനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച ദക്ഷിണ റെയില്‍വേയിലെ ഉദ്യോഗസ്ഥ മരിച്ചു.

click me!